Portion of Humayun’s Tomb in Delhi collapses  FILE
India

കനത്തമഴ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു; അഞ്ച് മരണം

മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഡല്‍ഹിയിലെ നിസാമൂദീന് സമീപത്തുള്ള ഈ സ്മാരകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ (ഹുമയൂണിന്റെ ശവകുടീരം) ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുന്നതിനിടെ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ശവകുടീരത്തിന്റെ താഴികക്കുടങ്ങളില്‍ ഒന്നിന്റെ ഒരു ഭാഗം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.

മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഡല്‍ഹിയിലെ നിസാമൂദീന് സമീപത്തുള്ള ഈ സ്മാരകം. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടം വിനോദസഞ്ചാരികള്‍ പതിവായി സന്ദര്‍ശിക്കുന്ന ഇടം കൂടിയാണ്.

ചുവന്ന മണല്‍ക്കല്ലുകള്‍ കൂടുതലായി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട് ശവകൂടീരം പേര്‍ഷ്യന്‍ വാസ്തുശില്പികളായ മിറാക് മിര്‍സ ഗിയാസും മകന്‍ സയ്യിദ് മുഹമ്മദും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തത്. 1569-70-ല്‍ ഹുമയൂണിന്റെ ആദ്യ ഭാര്യയും മുഖ്യ പത്‌നിയുമായ എമ്പ്രാണി ബേഗ ബീഗമാണ് ശവകുടീരം കമ്മീഷന്‍ ചെയ്തത്. 1993-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഹുമയൂണിന്റെ ശവകുടീരം ഇടം പിടിച്ചിരുന്നു.

 A portion of Humayun’s Tomb in Delhi's Nizamuddin area collapsed on Friday on Friday evening amid the heavy rains in the national capital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT