പ്രതീകാത്മക ചിത്രം 
India

പൊലീസ് ചമഞ്ഞെത്തി; സുഹൃത്തിന് മുന്നില്‍വെച്ച് പതിമൂന്നുകാരിയെ നാലുപേര്‍ ബലാത്സംഗം ചെയ്തു

വിജനമായ സ്ഥലത്ത് ആണ്‍സുഹൃത്തിനൊപ്പം സമയം ചെലവിടാന്‍ എത്തിയതായിരുന്നു 13 വയസുള്ള പെണ്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പൊലീസ് ചമഞ്ഞെത്തിയ നാലുപേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. പട്ന നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. വിജനമായ സ്ഥലത്ത് ആണ്‍സുഹൃത്തിനൊപ്പം സമയം ചെലവിടാന്‍ എത്തിയതായിരുന്നു 13 വയസുള്ള പെണ്‍കുട്ടി. ഇരുവരേയും പിന്തുടര്‍ന്നെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെ തടഞ്ഞുവെച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനുശേഷം സംഘം പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും ചിത്രങ്ങള്‍ പകര്‍ത്തുകയും പൊലീസില്‍ പരാതിപ്പെടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരു വഴിയാത്രക്കാരനാണ് പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലെത്തിച്ചശേഷം വിവരം പൊലീസിനേയും വീട്ടുകാരേയും അറിയിച്ചത്.സംഭവത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി വീടുവിട്ട് ഇറങ്ങിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നാല് പേരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേരെയും ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT