പ്രണബ് മുഖര്‍ജി ഫയല്‍
India

'മഹത്തരം, ആപ്രതീക്ഷിതം; മോദിജിക്ക് നന്ദി'; പ്രണബ് മുഖര്‍ജിക്ക് സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം

രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്ഥലം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയുടെ മകളെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം. രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്ഥലം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയുടെ മകളെ അറിയിച്ചു.

ഈ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ നടപടി മഹത്തരവും അപ്രതീക്ഷിതവുമാണെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ടഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ താങ്കള്‍ എടുത്ത തീരുമാനത്തിന് വലിയ നന്ദി' യെന്ന് ശര്‍മിഷ്ഠ എക്‌സില്‍ കുറിച്ചു.

സ്മാരകം നിര്‍മിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തും ശര്‍മിഷ്ഠ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പതിമൂന്നാമത് രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്‌ന സമ്മാനിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT