പ്രതീകാത്മക ചിത്രം 
India

ഗര്‍ഭിണിയെ മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി; യുവതിയെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു, ബലാത്സംഗം, കേസ് 

രാജസ്ഥാനില്‍ അസം സ്വദേശിനിയായ ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അസം സ്വദേശിനിയായ ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മയക്കുമരുന്ന് നല്‍കിയതായും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. മൂന്ന് വയസുള്ള മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതി പറയുന്നു.

അസം സ്വദേശിനിയായ യുവതിയെ മകളോടൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. ആറുമാസം ഗര്‍ഭിണിയാണ് യുവതി. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നിര്‍ബന്ധിച്ച് കുടിപ്പിച്ചു. രാജസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയ തന്നെ പ്രതികളില്‍ ഒരാളെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ പ്രതിയുടെ ഒപ്പമാണ് താമസിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

മറ്റു മൂന്ന് പേരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിച്ചു. ഞായറാഴച താന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. തന്നെ കുടുക്കാന്‍ പ്രതികളെ ഒരു സ്ത്രീ സഹായിച്ചതായും യുവതി പറയുന്നു. രാജസ്ഥാനില്‍ നിന്ന് യുവതി എങ്ങനെയാണ് കോലാപൂരില്‍ എത്തിയത് എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT