പ്രതീകാത്മക ചിത്രം 
India

രാത്രി നടക്കാന്‍ ഇറങ്ങി, 24കാരിയായ ഗര്‍ഭിണിയെ തട്ടിക്കാണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കില്‍

ബിഹാറില്‍ 24കാരിയായ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാറില്‍ 24കാരിയായ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന് വെളിയില്‍ നടക്കാന്‍ ഇറങ്ങിയതാണ് യുവതി. ഈസമയത്ത് ആ വഴി നടന്നുവന്ന രണ്ടുപേര്‍ യുവതിയോട് തുടക്കത്തില്‍ അപമര്യാദയായി പെരുമാറി. തുടര്‍ന്ന് മുഖംപൊത്തി തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മറ്റൊരു കൂട്ടുകാരനെയും കൂട്ടി മൂവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബലാത്സംഗശ്രമം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച ശേഷം മൂവരും കടന്നുകളയുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയ യുവതി ഒച്ചയെടുത്ത് ആളെ കൂട്ടി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി