President`s Rule in Manipur ends after a year facebook
India

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ബിജെപി സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും

ബിജെപി നേതാവായ യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രിയാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നത്. ഇതോടെ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും.

ബിജെപി നേതാവായ യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഖേംചന്ദ് സിങിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ബുധനാഴ്ച ഖേംചന്ദ് സിങ് ഗവര്‍ണറെ കണ്ടിരുന്നു. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവും മുന്‍മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ഉപമുഖ്യമന്ത്രിയാകും.

മെയ്തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേന്‍ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022ല്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തില്‍ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

President`s Rule in Manipur ends after a year. A new BJP-led government with Yumnam Khemchand Singh as C M & Nemcha Kipgen as Dy C M is set to form, following ethnic violence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെയും നീതി ലഭിക്കുന്നില്ല'; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷവിമര്‍ശനം; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; സമയോചിത ഇടപെടല്‍, വന്‍ദുരന്തം ഒഴിവായി

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍, പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും

ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത്

SCROLL FOR NEXT