Prime Minister Narendra Modi hails RSS  
India

ആര്‍എസ്എസ് ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ പോരാടിയ സംഘടന, ആക്രമിക്കപ്പെട്ടപ്പോഴും വിദ്വേഷം കാണിച്ചില്ല; പ്രശംസിച്ച് മോദി

രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ ഇല്ലാതാക്കി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം എന്ന സന്ദേശമാണ് സംഘടന പ്രചരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലാണ് രാഷ്ട്രനിര്‍മാണത്തില്‍ സംഘടന വഹിച്ച പങ്കിനെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. നൂറ് വര്‍ഷത്തിനിടെ പല തവണ ആര്‍എസ്എസ് പലവിധത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടു. എന്നാല്‍ യാതൊരുവിധ വിദ്വേഷമോ വിഷമമോ കൂടാതെ, ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ സംഘടന സേവനം തുടര്‍ന്നെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ദേശീയതയുടെ സന്ദേശങ്ങള്‍ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കാന്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ ഇല്ലാതാക്കി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം എന്ന സന്ദേശമാണ് സംഘടന പ്രചരിപ്പിച്ചത്. രാജ്യത്തെ ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ ആര്‍എസ്എസ് പോരാടി. ദേശ സ്‌നേഹം പ്രചരിപ്പിക്കുക എന്നത് മാത്രമാണ് ആര്‍എസ്എസ് മുന്നോട്ട് വച്ച സന്ദേശം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പലരും ജയില്‍ വാസം അനുഭവിച്ചു. സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് അഭയം നല്‍കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംരക്ഷിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

പല സമയങ്ങളിലായി ആര്‍എസ് എസ് ആക്രമിക്കപ്പെട്ടു. വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ആര്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. നല്ലതും ചീത്തയും ഒരു പോലെ സ്വീകരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. കയ്‌പേറിയ നിരവധി അനുഭവങ്ങള്‍ ആര്‍എസ്എസ് നേരിട്ടിട്ടുണ്ടെന്നും മഹാത്മാഗാന്ധി വധത്തിനുശേഷം ഉണ്ടായ ആര്‍എസ്എസിന്റെ നിരോധനത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു.

ആര്‍എസ്എസ് മേധാവിയായിരുന്ന മാധവ് ഗോള്‍വാള്‍ക്കറെ വ്യാജ കേസില്‍ കുടുക്കി ജയില്‍ അടച്ചു. ജയില്‍ മോചിതനായപ്പോഴും അദ്ദേഹം വിവേകത്തോടെ പ്രവര്‍ത്തിച്ചു. 'ചിലപ്പോള്‍, നാവ് പല്ലുകള്‍ക്കടിയില്‍ കുടുങ്ങിയേക്കാം, പക്ഷേ നമ്മള്‍ പല്ലുകള്‍ പറയ്ക്കില്ല', എന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള ഉറച്ച വിശ്വാസമാണ് അവരുടെ ശക്തി. അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനങ്ങളും മോദി പരാമര്‍ശിച്ചു.

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം, സ്റ്റാംപ് എന്നില ആര്‍എസ്എസിന് രാഷ്ട്രം നല്‍കിയ ആദവാണെന്നു മോദി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭാരതമാതാവിന്റെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ ആലേഖനം ചെയ്തത് അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും നിമിഷമാണെന്നും മോദി പറഞ്ഞു.

Prime Minister Narendra Modi lauded the RSS on its centenary celebrations, and said the organisation never displayed any bitterness despite several attacks on it as it continued to work on the principle of nation first.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT