Prime Minister Narendra Modi x
India

'സമത്വം, കാരുണ്യം, സാഹോദര്യം... ​ഗുരുവിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുന്നു'; അനുസ്മരിച്ച് പ്രധാനമന്ത്രി

ചതയ ദിനത്തിൽ മലയാളത്തിൽ അനുസ്മരണക്കുറിപ്പുമായി നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ചതയ ദിനത്തിൽ ശ്രീനാരായണ ​ഗുരുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഏക്സിലൂടെ ​ഗുരുവിനെ അനുസ്മരിച്ച് കുറിപ്പ് പങ്കിട്ടു. മലയാളത്തിലുള്ള കുറിപ്പാണ് പ്രധാനമന്ത്രി പങ്കിട്ടത്.

​ഗുരുവിന്റെ ജന്മ വാർഷികത്തിൽ സാമൂഹിക, ആത്മീയ മേഖലകളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തേയും കാഴ്ചപ്പാടുകളേയും അനുസ്മരിക്കുന്നു. സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുന്നതായും മോദി കുറിച്ചു.

പ്രധാനമന്ത്രിയുടെ അനുസ്മരണ കുറിപ്പ്

ശ്രീനാരായണഗുരുവിന്റെ ജന്മവാർഷികത്തിൽ, നമ്മുടെ സാമൂഹ്യ - ആത്മീയ മേഖലകളിലെ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും നാം അനുസ്മരിക്കുന്നു. സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണ്. സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള അദ്ദേഹത്തിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്.

Prime Minister Narendra Modi with a commemorative note in Malayalam on Sree Narayana Guru Jayanti.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT