ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ന് രാത്രി 8.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിനിടെ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. പന്ത്രണ്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ ആദ്യമായി പരാജയപ്പെടുന്ന പ്രധാന ബില്ലായിരുന്നു ഇത്.
പ്രതിപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടുകയും സ്ത്രീകളോട് ഉത്തരം പറയുകയും വേണമെന്ന് പ്രധാനമന്ത്രി കാബിനറ്റ് യോഗത്തില്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തി. ഈ സന്ദേശം ഓരോ വ്യക്തിയിലേക്കും ഓരോ ഗ്രാമത്തിലേക്കും എത്തണം, പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വനിതാ സംവരണബില്‍ ലോക്സഭയില്‍ വോട്ടിനിട്ടത്.
പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോള്‍ ഭരണഘടനാ ഭേദഗതിബില്‍ പാസാകാനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിനായില്ല. വനിതാ സംവരണത്തിന്റെ മറവില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates