പ്രധാനമന്ത്രി നരേന്ദ്രമോദി  ഫയല്‍
India

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലേക്ക്

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി.  ബുധനാഴ്ച യാത്ര തിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

സന്ദര്‍ശനത്തിനിടെ ഭൂട്ടാന്‍ രാജാവ് ജിഗ്മെ കേസര്‍ നംഗ്യാല്‍ വാങ്ചുക്കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വാങ്ചൂക്കിന്റെ 70ാമത് ജന്മദിനാഘോഷത്തിലും മോദി പങ്കെടുക്കും. ഇന്ത്യയും ഭൂട്ടാനും ചേര്‍ന്ന് വികസപ്പിച്ച 1020 മെഗാവാട്ട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഉദ്ഘാടനം ഇരുനേതാക്കളും നിര്‍വഹിക്കും.

ഭൂട്ടാന്‍ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തും. ഭൂട്ടാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള സമാധാന പ്രാര്‍ഥനാ മഹോത്സവത്തിലും മോദി പങ്കെടുക്കും. ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവില്‍ റെയില്‍ പാതകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

Prime Minister Narendra Modi to visit Bhutan during November 11-12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ്: മുഖ്യപ്രതി താര കൃഷ്ണന്‍ വീണ്ടും അറസ്റ്റില്‍

'ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്', ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും മോഹന്‍ ഭാഗവത്

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതി; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍ ബിന്ദു

കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു

SCROLL FOR NEXT