'പഞ്ചപാണ്ഡവന്‍മാരുടെ പോരാട്ടം'; ബിഹാറില്‍ എന്‍ഡിഎ 160ലധികം സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സീമാഞ്ചല്‍ മേഖലയിലെ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അവരുടെ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
amit shah
അമിത് ഷാഎഎൻഐ
Updated on
1 min read

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞൈടുപ്പില്‍ 243 സീറ്റുകളില്‍ 160 ലധികം സീറ്റുകളില്‍ എന്‍ഡിഎ നേടി അധികരാത്തില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സീമാഞ്ചല്‍ മേഖലയിലെ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അവരുടെ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

amit shah
മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത്‌ പേപ്പറില്‍, ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി; വിഡിയോ

'ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ആവേശം കാണുമ്പോള്‍, ബിഹാര്‍ ജനത എന്‍ഡിഎക്കൊപ്പമാണ്, ബിജെപിക്കൊപ്പമാണ് . ഞങ്ങള്‍ 160 സീറ്റുകള്‍ക്ക് അപ്പുറം നേടും. ഞാന്‍ ഇതിനെ 'പഞ്ച പാണ്ഡവന്മാരുടെ പോരാട്ടം' എന്നാണ് വിളിക്കുന്നത്, കാരണം എന്‍ഡിഎയിലെ അഞ്ച് ഘടകകക്ഷികളായ ജെഡിയു, ബിജെപി, എല്‍ജെപി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, രാഷ്ട്രീയ ലോക് മഞ്ച് എന്നിവര്‍ ഒറ്റക്കെട്ടാണ്. നരേന്ദ്ര മോദി ജിയുടെയും നിതീഷ് കുമാര്‍ ജിയുടെയും നേതൃത്വത്തില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ ഞങ്ങള്‍ ഒരുമിച്ചാണ് നടത്തുന്നത്,' അമിത് ഷാ പറഞ്ഞു.

amit shah
'ഇതുപോലൊരു വിവാഹം ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല, സ്വവര്‍ഗ യുവതികള്‍ക്ക് ക്ഷേത്രത്തില്‍ മാംഗല്യം'; ആര്‍പ്പു വിളിച്ച് നാട്ടുകാര്‍

ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 64.66 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് പത്താം തീയതിയാണ്. 14നാണ് വോട്ടെണ്ണല്‍. ആദ്യഘട്ടത്തിലെ റെക്കോര്‍ഡ് പോളിങില്‍ തുല്യപ്രതീക്ഷയിലാണ് ഇരുമുന്നണികളും.

Summary

NDA To Return To Power In Bihar With Over 160 Seats: Amit Shah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com