പ്രധാനമന്ത്രിയുടെ അറിയിപ്പ്, നരേന്ദ്ര മോദി 
India

'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്'; മോദിയുടെ കുറിപ്പിലും പേര് മാറ്റം

രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ഔദ്യോഗിക കുറിപ്പില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ഔദ്യോഗിക കുറിപ്പില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍  ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ബുധന്‍, വ്യാഴം തീയതികളില്‍ ജക്കാര്‍ത്തയിലേക്ക് പ്രധാനമന്ത്രി മോദി നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നാണ് രേഖപ്പെടുത്താറ്. 

ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില്‍ ( ട്വിറ്റര്‍) കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്സില്‍ കുറിച്ചതും അഭ്യൂഹത്തിന് ശക്തി പകര്‍ന്നു. റിപ്പബ്ലിക് ഓഫ് ഭാരത്- നമ്മുടെ രാജ്യം സന്തോഷത്തോടെയും അഭിമാനത്തോടെയും അമൃത് കാലത്തിലേക്ക് ധീരമായി മുന്നേറുന്നു എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ കുറിച്ചത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT