വൈറലാവുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്കൊപ്പമുള്ള മോദിയുടെ വിഡിയോ ആണ് 
India

'ഹലോ ഫ്രം ദി മെലോഡി ടീം': മോദിക്കൊപ്പം ജോർജ മെലോനിയുടെ ഫൺ വിഡിയോ; വൈറൽ

വൈറലാവുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്കൊപ്പമുള്ള മോദിയുടെ വിഡിയോ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്കൊപ്പമുള്ള മോദിയുടെ വിഡിയോ ആണ്. 'ഹലോ ഫ്രം ദി മെലോഡി ടീം' എന്ന് പറഞ്ഞ് ചിരിക്കുന്ന മെലോനിയേയും മോദിയേയുമാണ് വിഡിയോയിൽ കാണുന്നത്.

'ഹായ് ഫ്രണ്ട്സ് ഫ്രം മെലോഡി' എന്ന അടിക്കുറിപ്പിലാണ് ജോർജ മെലോനി വിഡിയോ പങ്കുവച്ചിരിക്കുന്നത്. മെലോനിയുടേയും മോദിയുടേയും പേരുകൾ ചേർത്തുകൊണ്ടുള്ള മെലോഡി എന്ന ഹാഷ്ടാ​ഗിലായിരുന്നു പോസ്റ്റ്. ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ് മെലോഡി ഹാഷ്ടാ​ഗ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച, മോദിയും മെലോനിയും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു മോദി, മെലോനിയെ നന്ദിയറിക്കുകയും ചെയ്തു. ജി7ൽ അംഗമല്ലാത്ത ഇന്ത്യയെ, ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !