ചിത്രം: പ്രധാനമന്ത്രിയുടെ ഓഫീസ്‌ 
India

പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്; പ്രതിരോധ മേഖലയിലെ സഹകരണം മുഖ്യ അജണ്ട (വീഡിയോ)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് തിരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് തിരിച്ചു. പ്രതിരോധ,  ബഹിരാകാശ മേഖലകളിലെ സഹകരണം അടക്കമുള്ളവയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകള്‍. 
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്. 

പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെ അദ്ദേഹം ഫ്രാന്‍സിലെത്തും. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, പ്രസിഡന്റ് മാക്രോണ്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 

'ഇന്ത്യും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 25-ാം വാര്‍ഷികമാണ്. പ്രതിരോധം, ബഹിരാകാശം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണമാണുള്ളത്. ആഗോള-പ്രാദേശിക വിഷയങ്ങളിലും നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു'- ഫ്രാന്‍സിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

പാരിസില്‍ നടക്കുന്ന ബാസ്റ്റില്‍ ദിന പരേഡില്‍ പ്രധാനമന്ത്രി മുഖ്യ അതിഥിയായിരിക്കും. ഇന്ത്യന്‍ സേനയുടെ 269 അംഗങ്ങളും എയര്‍ ഫോഴ്‌സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും ബാസ്റ്റില്‍ ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്. പതിനഞ്ചിന് ഫ്രാന്‍സില്‍ നിന്ന് അബുദാബിയിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

പുതിയ അവസരങ്ങൾ ലഭിക്കും, ദാമ്പത്യത്തിൽ ഐക്യം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

SCROLL FOR NEXT