ചിത്രം പിടിഐ 
India

രണ്ടാം ഡോസുകാര്‍ക്കു മുന്‍ഗണന; 70% വാക്‌സിന്‍ മാറ്റിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കു മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന വാക്‌സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി.

വാക്‌സിന്‍ പാഴാക്കുന്നതു പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും.

രണ്ടാം ഡോസുകാര്‍ക്ക് കൃത്യസമയത്ത് വാക്‌സിന്‍ കൊടുക്കുക എന്നതു പ്രധാനമാണെന്ന്, സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. അതിനായി കേന്ദ്രത്തില്‍നിന്നു കിട്ടുന്നതില്‍ എഴുപതു ശതമാനമെങ്കിലും മാറ്റിവയ്ക്കണം. ശേഷിക്കുന്നതു മാത്രമേ ഒന്നാം ഡോസ് സ്വീകരിക്കുന്നവര്‍ക്കു നല്‍കാവൂ. എഴുപതു ശതമാനം എന്നത് നൂറു ശതമാനം വരെയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. 

ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേക്കുള്ള വാക്‌സിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ബുക്കിങ് നടത്താനാവും. മെയ് 15 മുതല്‍ 31 വരെയുള്ള വാക്‌സിന്‍ വിതരണ വിവരങ്ങള്‍ 14ന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!