കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി പ്രതീകാത്മക ചിത്രം
India

മുടി വെട്ടാന്‍ പറഞ്ഞതിന്റെ വൈരാഗ്യം; വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊലപ്പെടുത്തി

ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അതിദാരുണമായ കൊലപാതകം നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. ജഗ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൊലപാതകം നടത്തിയത്. കേസില്‍ പ്രതികര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഹാന്‍സി പൊലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.

മുടി വെട്ടാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിനാണ് പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബിര്‍ സിങിനെ രണ്ടു വിദ്യാര്‍ത്ഥികള്‍ കത്തികൊണ്ട് ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്‌കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Private school Principal stabbed to death by two teenage students in Haryana’s Hisar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...