മൈസൂരിവിലെ മൈലാരി ഹോട്ടലില്‍ നിന്ന് ദോശയുണ്ടാക്കുന്ന പ്രിയങ്ക ഗാന്ധി 
India

അല്‍പം കരിഞ്ഞെങ്കിലും നല്ല പെര്‍ഫെക്ട് ദോശ!; മൈലാരിയില്‍ അടുക്കളയിലെത്തി പ്രിയങ്ക ഗാന്ധി; വീഡിയോ

ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാന്‍ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു:   കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്‍, ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ അത്തരത്തിലൊരു ദോശ ഉണ്ടാക്കി കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആഗ്രഹം നിറവേറിയതോടെ ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ച പ്രിയങ്ക, അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. 

ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവര്‍ക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി കര്‍ണാടകയിലെ പ്രമുഖ ഹോട്ടലായ മൈലാരിയില്‍ പ്രിയങ്ക എത്തിയത്. ദോശയും ഇഡ്ഡിലിയുമായിരുന്നു അവര്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാന്‍ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു.

തുടര്‍ന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു കൂട്ടം ദോശ തവയില്‍ ഒഴിച്ച് വട്ടത്തില്‍ പരത്തുന്നതില്‍ പ്രിയങ്ക വിജയിച്ചു. എന്നാല്‍ കൃത്യസമയത്ത് മറിച്ചിടാനാവാതെ വന്നതോടെ ദോശ കരിയുകയും ചെയ്തു. ഇതുകണ്ടുനിന്ന മറ്റുള്ളവര്‍ ചിരിതൂകി.

പ്രിയങ്ക റെസ്റ്ററന്റ് ഉടമയ്ക്കും കുടുംബത്തിനും നന്ദി അറിയിക്കുകയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT