ഫോട്ടോ: എഎൻഐ 
India

ആഭ്യന്തര സഹ മന്ത്രിയെ പുറത്താക്കണം; പ്രിയങ്കയും മൗന വ്രതത്തിൽ

ആഭ്യന്തര സഹ മന്ത്രിയെ പുറത്താക്കണം; പ്രിയങ്കയും മൗന വ്രതത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് പ്രിയങ്കാ ഗാന്ധിയും. ലഖ്‌നൗവിൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന മൗന വ്രതത്തിലാണ് പ്രിയങ്കയും പങ്കെടുത്തത്. ലഖിംപുർ ഖേരിയിലെ കർഷക കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകരുടെ മൗന വ്രതം. 

അജയ് മിശ്രയെ പുറത്താക്കുന്നതു വരെ താൻ പോരാടുമെന്ന് പ്രിയങ്ക വ്യക്തമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. 

കർഷകരുടെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പുറത്താക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കർഷകരെ കൊല ചെയ്ത സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകനുൾപ്പെടുന്ന കേസ് ആയതിനാൽ അജയ് മിശ്ര മന്ത്രി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇടയാക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT