ഫയല്‍ ചിത്രം 
India

'പുതു ജീവൻ പകരും എന്നു പറഞ്ഞാണ് വന്നത്; പാർട്ടിയുടെ ജീവൻ തന്നെ 'അവർ' ഊതിക്കെടുത്തി'- പരിഹസിച്ച് സ്മൃതി ഇറാനി

യുപിയിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് വിജയം സാധ്യമാക്കിയത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നൽകി. സ്മൃതി കൂട്ടിച്ചേർത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ഉത്തർപ്രദേശിൽ കോൺഗ്രസ് തകർന്നടിഞ്ഞതിന് പിന്നാലെയാണ് സ്മൃതിയുടെ പരിഹാസം. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ രാഹുലിനും പ്രിയങ്കയ്ക്കും നേരെ പരിഹാസം ചൊരിഞ്ഞത്. 

'യുപിയിൽ പ്രിയങ്ക പാർട്ടിക്ക് പുതുജീവൻ പകരുമെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ അതിന് പകരം അവർ പാർട്ടിയുടെ ജീവൻ ഊതിക്കെടുത്തുകയാണ് ചെയ്തത്. തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് ഞാൻ കരുതുന്നില്ല'- സ്മൃതി പറഞ്ഞു.

യുപിയിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് വിജയം സാധ്യമാക്കിയത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നൽകി. സ്മൃതി കൂട്ടിച്ചേർത്തു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി തുടർ ഭരണം സ്വന്തമാക്കി. പഞ്ചാബിൽ കോൺ​ഗ്രസ് ​ദയനീയ തോൽവി ഏറ്റുവാങ്ങി. കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടി ഭരണം പിടിച്ചെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

തണ്ട് ഒടിക്കരുത്, വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂടല്‍മഞ്ഞില്‍ മുങ്ങി താജ്മഹല്‍, കാഴ്ചാ പരിധി നൂറ് മീറ്ററില്‍ താഴെ; കൊടും തണുപ്പിന്റെ പിടിയില്‍ യുപി

'ലീഗ് എല്ലാം മലപ്പുറത്തേയ്ക്ക് ഊറ്റിയെടുക്കുന്നു, കോണ്‍ഗ്രസ് കാഴ്ചക്കാര്‍'; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

SCROLL FOR NEXT