ഫരീദാബാദ് പൊലീസ് പങ്കുവച്ച വീഡിയോയില്‍ നിന്ന് 
India

സ്വത്ത് തര്‍ക്കം; വയലില്‍ ഏറ്റുമുട്ടി സഹോദരങ്ങള്‍, വെടിവെപ്പ് (വീഡിയോ)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഫരീദാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. വല്ലഭഗഢിലെ സാഗര്‍പൂര്‍ ഗ്രാമത്തില്‍ വയലില്‍വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്.

സത്ഭീര്‍, രംഭീര്‍ എന്നീ സഹോദരങ്ങള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ, ഭാര്യാസഹോദരനെയും കൂട്ടി സത്ഭീര്‍ വയല്‍ അളക്കാനെത്തി. അളക്കുന്നത് പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ രംഭീറുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് രംഭീര്‍ ആകാശത്തേക്ക് വെടിവെച്ചു. 

വെടിവെപ്പിന് ശേഷം രംഭീര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് ഫരീദാബാദ്  പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിയുന്ന രംഭീറിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു