അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം/ പിടിഐ 
India

അഗ്നിപഥ്: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സേനാമേധാവിമാരുടെ അടിയന്തരയോഗം; ഇന്നും വ്യാപക അക്രമം

അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സേനാമേധാവികളുടെ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് അടിയന്തരയോഗം വിളിച്ചത്. പ്രതിരോധമന്ത്രിയുടെ വസതിയിലാണ് യോഗം. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കേന്ദ്ര യുവജനകാര്യമന്ത്രാലയം പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യമുന്നയിക്കുന്നു. 

അക്രമങ്ങളില്‍ 200 കോടിയുടെ നാശനഷ്ടം ഉണ്ടായതായി ദാനാപൂര്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും വീണ്ടും ഉപയോഗിക്കാനാകാത്ത വിധം പൂര്‍ണമായി കത്തിനശിച്ചു. പ്ലാറ്റ്‌ഫോമുകള്‍, കമ്പ്യൂട്ടറുകള്‍, റെയില്‍വേ സ്റ്റേഷനിലെ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയും വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമങ്ങലെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നതായും ദാനാപൂര്‍ റെയില്‍വേ ഡിവിഷന്‍ ഡിആര്‍എം പ്രഭാത് കുമാര്‍ അറിയിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരെ ഇന്നും രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പദ്ധതിക്കെതിരെ ബിഹാറില്‍ ബന്ദ് ആചരിക്കുകയാണ്. ബിഹാറിലെ തരംഗ്ന റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ തീവെച്ചു. റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയാക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമസംഘത്തെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു. 

ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ സമരക്കാര്‍ ബസ് കത്തിച്ചു. ലുധിയാനയില്‍ റെയില്‍വേ സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. അക്രമങ്ങളില്‍ ബിഹാറിലെ ദാനാപൂരില്‍ പൊതുമുതല്‍ വന്‍തോതില്‍ നശിപ്പിക്കപ്പെട്ടതായി എഎസ്പി അഭിനവ് ധിമാന്‍ പറഞ്ഞു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോയിഡയില്‍ 10 പേരെ അറസ്റ്റ് ചെയ്തു. നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തു.  സെക്കന്ദരാബാദിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 30 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപിയില്‍ 260 പേരും, പട്‌നയില്‍ 170 പേരും അറസ്റ്റിലായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT