1 killed, several injured during protests in PoK ANI
India

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു, ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

മുസ്ലീം കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും അമാവി ആക്ഷന്‍ കമ്മിറ്റിക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാരിനെതിരെ പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനുള്‍പ്പെടെ 12ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അവാമി ആക്ഷന്‍ കമ്മിറ്റി പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. മുസ്ലീം കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും അമാവി ആക്ഷന്‍ കമ്മിറ്റിക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച മുതല്‍ പിഒകെയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

സമാധാന റാലിയില്‍ പങ്കെടുത്തവര്‍ അവാമി ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധക്കാരുടെ നേര്‍ക്ക് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. മുസ്ലീം കോണ്‍ഫറന്‍സ് നേതാവ് രാജാ സാഖിബ് മജീദിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ പ്രകടനക്കാര്‍ സമ്മതിച്ചെങ്കിലും അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി തങ്ങളെ ആക്രമിച്ചെന്ന് പരിക്കേറ്റ ഒരാള്‍ പറഞ്ഞു. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

വൈദ്യുതി ഉറപ്പാക്കുക, അസംബ്ലി മണ്ഡലത്തില്‍ സംവരണ സീറ്റുകള്‍ നിര്‍ത്തലാക്കുക, സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. രണ്ട് വര്‍ഷം മുമ്പ് ഉണ്ടാക്കിയ കരാര്‍ പൂര്‍ണമായും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് അമാവി ആക്ഷന്‍ കമ്മിറ്റി പറയുന്നു. 38 ഇന ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. നൂറു കണക്കിന് ആളുകള്‍ മുസഫറാബാദിലെ ലാല്‍ ചൗക്കില്‍ ഒത്തുകൂടി. പാക് അധീന കശ്മീരിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുകയാണ്.

Protest in Pak Occupied Kashmir (PoK): 1 killed and several injured during the protest against the Shehbaz Sharif government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT