പിഎസ്എൽവി-സി55 / ചിത്രം ട്വിറ്റർ 
India

വിക്ഷേപണം വിജയം; സിം​ഗപ്പൂർ ഉപ​ഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് ഐഎസ്ആർഒ

ഇന്ന് ഉച്ചയ്‌ക്ക് 2.19നായിരുന്നു വിക്ഷേപണം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: സിം​ഗപ്പൂർ ഉപ​ഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ. വാണിജ്യ വിക്ഷേപണത്തിന്റെ ഭാ​ഗമായി സിം​ഗപ്പൂരിന്റെ ടെലിയോസ്-2 , ലുമെലൈറ്റ്-4 എന്നീ ഉപ​ഗ്രഹങ്ങളാണ് പിഎസ്എൽവി സി55 റാക്കറ്റിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചത്.

അഞ്ച് മണിക്കൂറത്തെ കൗണ്ട്ഡൗണിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് 2.19 നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ ബൃഹത്തായ വിക്ഷേപണമാണിത്. പിഎസ്എൽവി- സി55 ദൗത്യത്തിന്റെ ഭാ​ഗമായി വിക്ഷേപിക്കുന്ന രണ്ട് ഉപ​ഗ്രഹങ്ങൾക്ക് മാത്രം 757 കിലോ​ഗ്രാം ഭാരമുണ്ട്. 

ബഹിരാകാശ നിരീക്ഷണം, മൂടൽമഞ്ഞ്, ആകാശ അപകടങ്ങൾ എന്നിവയ്ക്ക് സഹായകരമാകുന്ന വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാനുള്ള പ്രത്യേകം സജീകരണവും വിക്ഷേപണ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1993ലാണ് പിഎസ്എൽവി ആദ്യമായി വിക്ഷേപിക്കുന്നത്. നാലു ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനത്തിന് രണ്ട് ഘട്ടങ്ങൾ ഖര ഇന്ധനവും രണ്ട് ഘട്ട​ങ്ങൾ ദ്രാവക ഇന്ധനവുമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്