പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രവചനവുമായി എക്സിറ്റ് പോളുകൾ. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നയിക്കുന്ന എൻഡിഎ സംഖ്യം അധികാരത്തിലെത്തും എന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഡിഎംകെ സഖ്യം സീറ്റ് നില ഉയർത്തും. സ്വതന്ത്ര സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നും സർവേകൾ പറയുന്നു.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം, 40% വോട്ട് എൻഡിഎ സഖ്യം പുതുച്ചേരിയിൽ സ്വന്തമാക്കിയിട്ടുണ്ട്. 16 മുതൽ 20 വരെ സീറ്റുകൾ വരെ സഖ്യം നേടുമെന്നാണ് പ്രവചനം. ഡിഎംകെയും കോൺഗ്രസും നയിക്കുന്ന പ്രതിപക്ഷം 30% വോട്ട് വിഹിതത്തോടെ 6 മുതൽ 8 സീറ്റുകൾ വരെ നേടുമെന്നും സർവേ പറയുന്നു. മറ്റുള്ളവർ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോൾ പറയുന്നു.
പീപ്പിൾസ് സർവേ ഫലവും എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. 16 മുതൽ 19 വരെ സീറ്റുകൾ വരെ സഖ്യം നേടും. പ്രതിപക്ഷം 10-12 സീറ്റുകൾ വരെയും സ്വതന്ത്ര സ്ഥാനാർഥികൾ 2-7 സീറ്റ് വരെ സ്വന്തമാക്കിയേക്കുമെന്നും എക്സിറ് പോൾ ഫലത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates