അര്‍ധരാത്രി വീട്ടില്‍ വെള്ളം ചോദിച്ചെത്തി; അയല്‍വാസിയെ യുവാവ് അടിച്ചുകൊന്നു പ്രതീകാത്മക ചിത്രം
India

അര്‍ധരാത്രി വീട്ടില്‍ വെള്ളം ചോദിച്ചെത്തി; അയല്‍വാസിയെ യുവാവ് അടിച്ചുകൊന്നു

ഒറ്റയ്ക്ക് താമസിച്ചിരുന്ന ശ്രീകാന്ത് അര്‍ധ രാത്രിയില്‍ വെള്ളം ചോദിച്ചെത്തിയതാണ് രാകേഷിനെ ചൊടിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസിയെ യുവാവ് കൊലപ്പെടുത്തി. പൂനെ സ്വദേശി ശ്രീകാന്ത് അല്‍ഹത്ത് ആണ് മരിച്ചത്. 35കാരനായ പ്രതി രാകേഷ് തുക്കാറാം ഗെയ്ക് വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ മുന്‍ധ് വയിലാണ് സംഭവം.

വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതി അയല്‍വാസിയെ ഇരുമ്പുവടിയും സിമന്റ് കട്ടയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശ്രീകാന്ത് അര്‍ധ രാത്രിയില്‍ വെള്ളം ചോദിച്ചെത്തിയതാണ് രാകേഷിനെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീകാന്തിന്റെ നിരന്തര മദ്യപാന സ്വഭാവം കാരണം ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കിട്ടിരുന്നു. ശ്രീകാന്തിന്റെ സഹോദരന്‍ സന്തോഷിന്റെ പരാതിയിലാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT