വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മന്‍ദീപ് സിങ്  വിഡിയോ സ്ക്രീന്‍ഷോട്ട്
India

വാക്കുതർക്കം; എഎപി പ്രവർത്തകനു നേരെ വെടിയുതിർത്ത് അകാലിദൾ നേതാവ്, ​ഗുരുതരം

തര്‍ക്കത്തിനിടെ മന്‍ദീപ് സിങ് ബ്രാറിന് നേരെ ശിരോമണി അകാലിദള്‍ നേതാവ് വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റ് ​ഗുരുതര പരിക്ക്. തര്‍ക്കത്തിനിടെ ശിരോമണി അകാലിദള്‍ നേതാവ് എഎപി പ്രവർത്തകൻ മന്‍ദീപ് സിങ് ബ്രാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മന്‍ദീപ് സിങിനെ പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.

അകാലിദള്‍ നേതാവ് വര്‍ദേവ് സിങ് മാന്‍ ആണ് വെടിയുതിര്‍ത്തതെന്ന് എഎപി എംഎല്‍എ ജഗദീപ് കംബോജ് ഗോള്‍ഡി പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് പുറത്തായിരുന്നു സംഭവം.

മുന്‍ എംപി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാന്‍ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ എത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥന നിരസിച്ചു. ഇതേത്തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി