പാളം തെറ്റിയ പുരി-സൂറത്ത് എക്‌സ്പ്രസ് ട്രെയിന്‍/ എഎന്‍ഐ 
India

ആനയെ ഇടിച്ചു; എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

ഹാതിബാരി-മനേശ്വര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

സംപല്‍പൂര്‍: പുരി- സൂറത്ത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആനയെ ഇടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റിയത്. ഹാതിബാരി-മനേശ്വര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 

ട്രെയിനിന്റെ ആറു വീലുകള്‍ മാത്രമാണ് പാളം തെറ്റിയത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അറിയിച്ചു. 

പാളത്തില്‍ ആനകളിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അമ്പത് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ നീങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു ആന ട്രെയിന് മുന്നില്‍ പെടുകയായിരുന്നു. എഞ്ചിന്‍ ആനയെ ഇടിച്ചതോടെ, ആറ് ടയറുകള്‍ പാളം തെറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !