വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ചോദ്യം; ഓടിരക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി (വീഡിയോ)

ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

Author : സമകാലിക മലയാളം ഡെസ്ക്

ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കേന്ദ്രമന്ത്രിയുടെ ഓട്ടം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്രമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ പ്രതികരിക്കാതെ ലേഖി ആദ്യം വേഗത്തില്‍ നടക്കുകയും പിന്നീട് ഓടി കാറില്‍ കയറുകയായിരുന്നു. മൈക്കുമായി മാധ്യമപ്രവര്‍ത്തക പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. 

മന്ത്രിയുടെ ഓട്ടത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വനിതാ ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ കൃത്യമായ പ്രതികരണം എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT