രാഹുല്‍ ഗാന്ധിക്കൊപ്പം രഘുറാം രാജന്‍, ട്വിറ്റര്‍ 
India

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം രഘുറാം രാജന്‍; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്- വീഡിയോ 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അണി ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അണി ചേര്‍ന്നു. പദയാത്രയ്ക്കിടെ ഇരുവരും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാജസ്ഥാനിലെ സാവായ് മാധോപുരിലെ ഭഡോട്ടിയില്‍നിന്ന് ആരംഭിച്ച ഇന്നത്തെ യാത്രയിലാണ് രഘുറാം രാജനും പങ്കെടുത്തത്. രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റിനുമൊപ്പം രഘുറാം രാജന്‍ നടക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്.നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ശക്തനായ വിമര്‍ശകനാണ് രഘുറാം രാജന്‍. രഘുറാം രാജന് മുന്‍പ് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍, ബോക്‌സിങ് താരം വിജേന്ദര്‍ സിങ് അടക്കം നിരവധി പ്രമുഖരും യാത്രയില്‍ പങ്കെടുത്തിട്ടുണ്ട്.  

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച പദയാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി കടന്നുപോയി നിലവില്‍ രാജസ്ഥാനിലാണ്. അടുത്ത ഫെബ്രുവരിയില്‍ കശ്മീരില്‍ യാത്ര അവസാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ