രാഹുൽ ​ഗാന്ധി മോദിക്ക് ഹസ്തദാനം നൽകുന്നു  പിടിഐ
India

'സൗഹൃദത്തിന്റെ ഹസ്തദാനം'; മോദിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി രാഹുല്‍ ( വീഡിയോ)

ലോക്‌സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു മോദി-രാഹുല്‍ സൗഹൃദം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം പങ്കിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ഹസ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായി. ലോക്‌സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു മോദി-രാഹുല്‍ സൗഹൃദം.

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ ശബ്ദ വോട്ടോടെ തെരഞ്ഞെടുത്തതായി പ്രോട്ടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ലയെ ഹസ്തദാനം നല്‍കി അനുമോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനു പിന്നാലെ രാഹുല്‍ഗാന്ധി എഴുന്നേറ്റു ചെന്ന് ഓം ബിര്‍ലയ്ക്ക് ഷേക് ഹാന്‍ഡ് നല്‍കി അനുമോദിച്ചു. തുടര്‍ന്നാണ് തൊട്ടടുത്ത് നിന്ന നരേന്ദ്രമോദിക്ക് ഹസ്തദാനം നല്‍കി രാഹുല്‍ സൗഹൃദം പുതുക്കിയത്. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്ന് ഓം ബിര്‍ലയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചു.

18-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യ മുന്നണി യോഗം രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് രാഹുല്‍ഗാന്ധി. പിതാവ് രാജീവ് ഗാന്ധി, അമ്മ സോണിയാഗാന്ധി എന്നിവരാണ് മുമ്പ് പ്രതിപക്ഷ നേതാവായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക