വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
India

റെയില്‍വെ സ്‌റ്റേഷനില്‍ രാഹുല്‍ ഗാന്ധി; പൂച്ചെണ്ടുകളുമായി തൊഴിലാളികള്‍, വീഡിയോ

രാഹുലിനെ കണ്ട ചുമട്ടു തൊഴിലാളികളും മറ്റും പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ പോകാനായി റെയില്‍വെ സ്റ്റേഷനിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ച് യാത്രക്കാര്‍. ഡല്‍ഹിയിലെ സരായ് റോഹില റെയില്‍വെ സ്‌റ്റേഷനിലാണ് രാഹുലും മറ്റു കോണ്‍ഗ്രസ് നേതാക്കളും എത്തിയത്. രാഹുലിനെ കണ്ട ചുമട്ടു തൊഴിലാളികളും മറ്റും പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 

കോണ്‍ഗ്രസിനെ പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍  424 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 50 ശതമാനം പേരും അമ്പത് വയസ്സിന് താഴെയുള്ളവര്‍ ആയിരിക്കും. 35 ശതമാനംപേര്‍ 40 വയസ്സിന് താഴെയും 21 ശതമാനം പേര്‍ വനിതകളും ആയിരിക്കും. യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ്‌യുഐയുടെയും മുഴുവന്‍ ദേശീയ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ ചിന്തന്‍ ശിബിരം ചര്‍ച്ച ചെയ്യും. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ഇതിനോടകം തന്നെ പല സംസ്ഥാന ഘടകങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി