രാഹുല്‍ മാധ്യമങ്ങളോട്, എഎന്‍ഐ 
India

എന്തുകൊണ്ട് മോദി അന്വേഷണത്തിന് തയാറാകുന്നില്ല?, അദാനിക്കെതിരെ ജെപിസി അന്വേഷണം പ്രഖ്യാപിക്കണം: രാഹുല്‍ 

ജി 20 നേതാക്കള്‍ എത്തുന്നതിന് മുന്‍പ് വ്യക്തത വരുത്തേണ്ടത് പ്രധാനമാണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൗറിഷ്യസില്‍ നിന്ന് സുതാര്യമല്ലാത്ത നിക്ഷേപം അദാനി ഓഹരികളിലേക്ക് എത്തിയെന്നും അദാനി കുടുംബവുമായി ബന്ധമുള്ളവരില്‍ നിന്നാണ് ഇതെന്നുമുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണത്തില്‍  ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരുടെ പണമാണിതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് തയാറാകുന്നില്ലെന്നും ചോദിച്ചു. പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യുടെ  മൂന്നാമത്തെ യോഗം മുംബൈയില്‍ ആരംഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍. 

എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് തയാറാകുന്നില്ലെന്നും എന്തുകൊണ്ടാണ് അദാനിക്കു മാത്രം സംരക്ഷണമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ കണ്ടെത്തല്‍.

'ആദ്യത്തെ ചോദ്യം ഇത് ആരുടെ പണം എന്നതാണ്. ഇത് അദാനിയുടെയോ മറ്റാരുടെതെങ്കിലുമോ? ഇതിന് പിന്നിലെ സൂത്രധാരന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ്. മറ്റു രണ്ടു പേര്‍ കൂടിയുണ്ട്. ഒരാള്‍ നാസിര്‍ അലി ഷബാന്‍ അഹ്ലിയും മറ്റൊരാള്‍ ചാങ് ചുങ് ലിംഗ് എന്ന ചൈനീസ് പൗരനും. ഇവിടെ രണ്ടാമത്തെ ചോദ്യം ഉയര്‍ന്നുവരുന്നു ഈ വിദേശ പൗരന്മാരുടെ പങ്ക് സംബന്ധിച്ച്. ഇന്ത്യയുടെ താല്‍പര്യം പ്രധാനമെന്ന് പറയുമ്പോള്‍ ചൈനീസ് പൗരന്റെ പങ്കെന്ത്?'- രാഹുല്‍ ചോദിച്ചു.

'എന്തുകൊണ്ടാണ് പ്രധാനമന്ത്രി അന്വേഷണത്തിന് നിര്‍ബന്ധിക്കാത്തതെന്ന് മനസിലാകുന്നില്ല?. എന്തുകൊണ്ടാണ് അദ്ദേഹം നിശബ്ദനായിരിക്കുന്നത്. ജി 20 നേതാക്കള്‍ ഇവിടെ വരുന്നതിന് തൊട്ടുമുന്‍പ് ഈ വിഷയം പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ജി 20 നേതാക്കള്‍ എത്തുന്നതിന് മുന്‍പ് വ്യക്തത വരുത്തേണ്ടത് പ്രധാനമാണ്'- രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT