Rahul Gandhi 
India

'മോദി ജി, പറയൂ പെട്രോളില്‍ എത്രത്തോളം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന്?; ആഗ്രഹിച്ച് വാങ്ങിയ വണ്ടി നശിക്കുകയാണ്'

പരിധിക്ക് മുകളില്‍ എഥനോള്‍ കലര്‍ത്തിയ എണ്ണക്കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദീനയമായതിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പരിധിക്ക് മുകളില്‍ എഥനോള്‍ കലര്‍ത്തിയ എണ്ണക്കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു

കര്‍ണാടകയിലെ 7 ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകള്‍ പരിശോധന നടത്തിയപ്പോള്‍ 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തിയെന്ന് കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ വണ്ടിയില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്ന നടപടിയാണ് വെളിച്ചത്തുവന്നതെന്നും ഈ തട്ടിപ്പില്‍ ആര്‍ക്കാണ് നേട്ടമെന്നും രാഹുല്‍ ചോദിച്ചു. ജനങ്ങള്‍ വലിയ വില കൊടുത്ത് പെട്രോള്‍ വാങ്ങുമ്പോള്‍ ടാങ്കില്‍ നിറയുന്നത് എഥനോള്‍ ആണെന്ന് രാഹുല്‍ പറഞ്ഞു. ഇത്രയധികം എഥനോള്‍ താങ്ങാനുള്ള ശേഷി ജനങ്ങളുടെ വാഹനത്തിനില്ല. മൈലേജ് കുറയുന്നു. അടിക്കടി വാഹനം വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോകേണ്ടി വരുന്നു. ആഗ്രഹിച്ച് വാങ്ങിയ വണ്ടി നശിക്കുകയാണ്. വാഹന ടാങ്കില്‍ എന്താണ് നിറയ്ക്കുന്നതെന്ന് പമ്പില്‍ എഴുതിവച്ചിട്ടില്ല. ഏത് തിരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യവും ജനങ്ങള്‍ക്കില്ല. 'മോദി ജീ പറയൂ, ടാങ്കില്‍ എന്താണ് നിറയ്ക്കുന്നത്? പെട്രോളില്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം എഥനോള്‍ അടങ്ങിയിട്ടുണ്ട്? 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുക?', രാഹുല്‍ ഗാന്ധി ചോദിച്ചു.

ഐഒസിഎല്ലില്‍ 31.2 ശതമാനവും എച്ച്പിസിഎല്ലില്‍ 30.5 ശതമാനവും എഥനോള്‍ സാന്നിധ്യം കണ്ടെത്തി. ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍, നയാര തുടങ്ങിയ പൊതുമേഖലാ-സ്വകാര്യ എണ്ണക്കമ്പനികളെല്ലാം അനുവദനീയമായ പരിധിക്കപ്പുറമാണ് ഇന്ധനത്തില്‍ എഥനോള്‍ കലര്‍ത്തുന്നത്. കമ്പനികളുടെ സ്വന്തം ലാബുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ എഥനോളിന്റെ അളവ് പോലും ചേര്‍ത്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിക്ക് മുന്നില്‍വെച്ച സംവാദത്തിനായുള്ള വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണെന്ന ചോദ്യംകൂടി ഈ സംവാദത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Rahul Gandhi doubles down on E20 charge: ‘Modi ji, tell us how much ethanol is actually in the petrol?’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

2018ലെ പന്ത് ചുരണ്ടല്‍ വിവാദം: 'സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് മാത്രമല്ല, പേരുകള്‍ ഇനിയും ഉണ്ട്', വെളിപ്പെടുത്തലുമായി മുന്‍താരം

'സീന്‍' നിറഞ്ഞ് സൂര്യ; കളക്ഷനില്‍ കറുപ്പും വിശ്വനാഥനും പിന്നില്‍; ഹാട്രിക് ഹിറ്റ് അടിച്ച് തിരിച്ചുവരവ്!

'ഏഴക്ക ശമ്പളം കിട്ടുന്നത് 'ആട് 2' വിന് ശേഷം; ഇന്ന് എഫ്ഡി എന്നൊക്കെ പറഞ്ഞാൽ ആൾക്കാർ ചിരിക്കും, എനിക്കത് അന്നുണ്ടായിരുന്നു'

'എണ്ണയിൽ ലക്ഷ്മീദേവിയും ജലത്തിൽ ഗംഗാദേവിയും', എന്താണ് 'ദീപാവലി കുളിക്കുക'?, മഞ്ഞൾക്കുളിയുമായുള്ള വ്യത്യാസമെന്ത്?; അറിയാം ഐതിഹ്യവും ആചാരവും