Rahul FB note 
India

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ രാഹുലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

35 വർഷങ്ങൾക്ക് മുൻപാണ് അമ്മയെയും അച്ഛനെയും ഒന്നിച്ച് കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അമ്മ സോണിയാ ഗാന്ധിയുടെ അതിജീവനത്തെയും ജീവിതയാത്രയെയും ഓർത്തെടുത്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ച വൈകാരിക കുറിപ്പ് ശ്രദ്ധേയമാകുന്നു. സോണിയാ ഗാന്ധിയുടെ ജീവിതം പറയുന്ന ബിലോങിങ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് അച്ഛന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ദിനത്തിൽ രാഹുൽ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

"അമ്മേ, അച്ഛനും അമ്മയും ഒന്നിച്ചുണ്ടായിരുന്നത് അവസാനമായി കണ്ടിട്ട് 35 വർഷത്തിലേറെയായി. അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ആ ദിവസം മുതൽ, ജീവിതം നിങ്ങളുടെ മുന്നിലേക്ക് എറിഞ്ഞുതന്ന ഓരോ പ്രതിസന്ധികളെയും തളരാത്ത ധൈര്യത്തോടും അന്തസ്സോടും കൂടി നിങ്ങൾ നേരിടുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം നിങ്ങളുടെ ജീവിതം എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും നിങ്ങൾ എന്തൊക്കെ അനുഭവിച്ചുവെന്നും എനിക്കും പ്രിയങ്കയ്ക്കും മാത്രമേ യഥാർത്ഥത്തിൽ അറിയൂ," എന്ന് രാഹുൽ കുറിച്ചു.

സ്വകാര്യതയെ അത്രയേറെ ഇഷ്ടപ്പെടുന്ന അമ്മയെപ്പോലൊരു വ്യക്തിക്ക് സ്വന്തം ജീവിതകഥ ലോകത്തിന് മുന്നിൽ തുറന്നുപറയുന്നത് എത്രമാത്രം പ്രയാസകരമായിരുന്നെന്ന് തനിക്കറിയാമെന്ന് രാഹുൽ പറയുന്നു. ഒടുവിൽ അമ്മയെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരിലേക്ക് ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ എന്ന മനോഹരമായ ജീവിതകഥ എത്തുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. അച്ഛന്റെ ഈ ജന്മദിനത്തിൽ, അദ്ദേഹം മുകളിൽ നിന്ന് തന്റെ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് തനിക്ക് കാണാമെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

സ്വകാര്യ ജീവിതത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സോണിയാ ഗാന്ധിയുടെ അനുഭവങ്ങളും രാജീവ് ഗാന്ധിയോടൊപ്പമുള്ള സ്നേഹനിർഭരമായ ഓർമ്മകളും പങ്കുവെക്കുന്ന പുസ്തകമാണ് ഉടൻ പുറത്തിറങ്ങുന്ന ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’. നഷ്ടങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ജീവിതം സോണിയ സ്വന്തം വാക്കുകളിൽ അടയാളപ്പെടുത്തുന്ന ഈ പുസ്തകം വായനാലോകം വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

On the birth anniversary of former Prime Minister Rajiv Gandhi, Leader of Opposition in the Lok Sabha Rahul Gandhi shared an emotional tribute to his mother, Sonia Gandhi, celebrating her immense resilience and the upcoming release of her memoir, "Belonging: A Journey of Love."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍

ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍

പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ

'ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്'; ഷമ്മി കപൂറിനൊപ്പമുള്ള ഓർമ പങ്കുവച്ച് നടൻ

മാസംതോറും രണ്ടായിരം രൂപ മാറ്റിവെയ്ക്കാമോ?, ഒന്നരലക്ഷത്തോളം സമ്പാദിക്കാം; റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം