Rahul Gandhi X
India

'ഇത് എനിക്കും ബാധകമാണ്', വിവാഹ കാര്യത്തില്‍ രസകരമായ മറുപടിയുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലെ അരാരിയയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ മുന്നണിയുടെ ഐക്യം ഉറപ്പിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇരുവരുടെയും തമാശ നിറഞ്ഞ സംഭാഷണമുണ്ടായത്.

ചിരാഗ് പാസ്വാന്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ചിരാഗ് പസ്വാന്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. അദ്ദേഹം എന്റെ മൂത്ത സഹോദരനാണ്, തേജസ്വി പറഞ്ഞു. ഇത് കേട്ടതും എനിക്കും ഇത് ബാധകമാണെന്നായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധിയും ഉടന്‍ പ്രതികരിച്ചു. ഉടന്‍ തന്നെ തേജസ്വി യാദവ് തമാശരൂപേണ പറഞ്ഞു, 'അത് എന്റെ അച്ഛന്‍ (ലാലു യാദവ്) പണ്ടേ നിങ്ങളോട് പറയുന്നതാണ്.

ഉടന്‍ തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധ മാറ്റി രാഹുല്‍ ഗാന്ധി സംസാരിച്ചു. ബിഹാറിലെ 'ഇന്ത്യ' മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടാണെന്നും ഉടന്‍ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ മുന്നണി ഉടന്‍ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കും. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. അതിന്റെ ഫലം ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Rahul Gandhi gives interesting reply on marriage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT