Rahul Gandhi 
India

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Author : Amal Joy

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭാംഗങ്ങളുടെ എണ്ണം 850 സീറ്റുകളായി ഉയര്‍ത്താനുള്ള നീക്കം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ മാറ്റിമറിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ബിജെപിയുടെ ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതിനുള്ള ഒരു മറയായി സ്ത്രീ സംവരണത്തെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 33 ശതമാനം സ്ത്രീ സംവരണം ഇതിനകം പാര്‍ലമെന്റ് പാസാക്കിയതാണെന്നും, നിലവിലുള്ള ലോക്സഭാ അംഗസംഖ്യയില്‍ തന്നെ അത് നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്‍ നിയമമായാല്‍ ബിജെപിക്ക് അവരുടെ തെരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതാനുള്ള അവസരമൊരുക്കുമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അസം, ബിഹാര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. '850' എന്ന സംഖ്യ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്നും യുവവോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

'വോട്ട് കൊള്ള' ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്താമെന്ന ധാരണയുടെ കാലം കഴിഞ്ഞെന്നും ഇപ്പോള്‍ ക്രമക്കേടുകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മോദിയെയും അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും ഞങ്ങള്‍ വെട്ടിലാക്കിയിരിക്കുകയാണ്. അവര്‍ക്കും ഇക്കാര്യം അറിയാം, ഞങ്ങള്‍ക്കും അറിയാം.' - രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടെ സര്‍വേ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും 18-നും 29-നും ഇടയില്‍ പ്രായമുള്ള ജെന്‍-സീ വിഭാഗമാണെന്നും ഇവരെല്ലാവരും മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Rahul Gandhi launches sharp criticism against the BJP over the constituency delimitation bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേദനയുള്ള കാലും വച്ച് ട്രെയിനിനുള്ളിൽ 15 കിലോ മീറ്ററെങ്കിലും അദ്ദേഹം ഓടിയിട്ടുണ്ടാകും; വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതി'

അമ്മയുടെ മരണം അറിഞ്ഞ് വീട്ടിലെത്തി; മകളും മരിച്ചു

'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ

പ്രമോഷണല്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിലക്ക്; നിയമം ലംഘിച്ചാല്‍ വന്‍ പിഴ

'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)