Rahul Gandhi attacked PM Modi by posting a photo of Trump-Xi-Putin meet X - Rahul Gandhi
India

'വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്ന പ്രധാനമന്ത്രി': മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; തിരിച്ചടിച്ച് ബിജെപി

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസായിരുന്നു അധികാരത്തിലെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ഈ മേശയ്ക്ക് ചുറ്റുമുണ്ടാകുമായിരുന്നുവെന്നും, വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്ന ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും അവിടെ ഇരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം രൂക്ഷമായ ഭാഷയിലാണ് തിരിച്ചടിച്ചത്. മുൻ കോൺഗ്രസ് സർക്കാരുകളാണ് ഇന്ത്യയുടെ താൽപ്പര്യങ്ങൾ അടിയറവ് വെച്ചതെന്ന് ബിജെപി. ആരോപിച്ചു. ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് പാകിസ്താൻ യുദ്ധത്തടവുകാരെ വിട്ടയച്ചതും, മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ ഷറം-എൽ-ഷെയ്ഖ് സംയുക്ത പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ബിജെപി വക്താവ് തുഹിൻ സിൻഹ കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് പണം ലഭിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയ്ക്കെതിരെ നിഷേധാത്മകമായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. വക്താവ് ആർ.പി. സിംഗും വിമർശിച്ചു. ആഗോള ക്രമത്തിൽ ഇന്ത്യ ഇന്ന് തലയുയർത്തി നിൽക്കുകയാണെന്നും, ലോകനേതാക്കളുമായി മികച്ച ബന്ധമുള്ള വ്യക്തിയായാണ് പ്രധാനമന്ത്രി മോദിയെ ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിൽ സംസാരിക്കവെ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ആഗോള ഭൗമരാഷ്ട്രീയത്തിൽ ഇന്ത്യ കേവലമൊരു 'സൈഡ് പ്ലെയർ' ആയി മാറിയെന്നായിരുന്നു രാഹുലിന്റെ വിമർശനം. അമേരിക്ക, ഇറാൻ തുടങ്ങിയ വൻശക്തികളുമായി പാകിസ്താൻ ചർച്ചകളിൽ ഏർപ്പെടുമ്പോൾ, അന്താരാഷ്ട്ര ചർച്ചകളെ സ്വതന്ത്രമായി സ്വാധീനിക്കാനുള്ള കഴിവ് ഇന്ത്യയ്ക്ക് നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനെതിരെ രാഹുൽ ഗാന്ധിയെ 'പാകിസ്താൻ ഫാൻബോയ്' എന്ന് വിളിച്ചാണ് ബിജെപി പ്രതികരിച്ചത്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് മാതൃകയായി അയൽരാജ്യത്തെ ഉയർത്തിക്കാട്ടാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. എല്ലാ അന്താരാഷ്ട്ര വേദികളിലും രാഹുൽ ഗാന്ധി പാകിസ്താന്റെ ആരാധകനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Leader of the Opposition Rahul Gandhi mocked Prime Minister Narendra Modi on X over a trilateral meeting between US President Donald Trump, Chinese President Xi Jinping, and Russian President Vladimir Putin, claiming a "compromised PM" could never sit at that table, prompting a sharp rebuttal from the BJP accusing him of defaming India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

'സത്യം അറിയണം'... പന്ത് ചുരണ്ടലില്‍ 'കണ്ണുരുട്ടി' ഓസ്‌ട്രേലിയ സര്‍ക്കാര്‍!

'കുളിര്‍മഴ പോലെ ഞങ്ങളിലേക്ക് പെയ്തിറങ്ങിയവള്‍, താര റെയ്ന്‍'; മകള്‍ക്ക് പേരിട്ട് സംഗീതും ആന്‍സിയും

പത്മജ പ്രവര്‍ത്തിക്കേണ്ടത് ബൂത്ത് തലത്തില്‍; വിട്ടുപോയപ്പോള്‍ പറഞ്ഞ നുണകള്‍ തിരുത്തണം; കെഎസ്‌യു

കോണ്‍ഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാര്‍ഷികബാങ്കില്‍ ഒരുകോടിയലധികം രൂപയുടെ സ്വര്‍ണപണയ തട്ടിപ്പ്; പരാതി