പ്രതീകാത്മക ചിത്രം 
India

രാത്രി വീട്ടില്‍ റെയ്ഡ്; പൊലീസിന്റെ മര്‍ദനം; 22കാരി ആത്മഹത്യ ചെയ്തു 

പൊലീസിന്റെ മര്‍ദനം സഹിക്കാന്‍ വയ്യാതെ 22കാരി ആത്മഹത്യ ചെയ്‌തെന്ന് ബന്ധുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഫരീബാദാബാദ്:  പൊലീസിന്റെ മര്‍ദനം സഹിക്കാന്‍ വയ്യാതെ 22കാരി ആത്മഹത്യ ചെയ്‌തെന്ന് ബന്ധുക്കള്‍. ഹരിയാനയിലെ ഫരീദാബാദിലാണ് യുവതി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. 

സൈബര്‍ തട്ടിപ്പിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റിലായിരുന്നു. വ്യാഴാഴ്ച രാത്രി ഈ കേസില്‍ ഇയാളുടെ വീട്ടില്‍ ഫരീദാബാദ് പൊലീസ് റെയ്ഡ് നടത്തി. 

കതക് തുറന്നയുടനെ പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് അറസ്റ്റിലായ ശങ്കറിന്റെ ഭാര്യ നയന്‍താര പറഞ്ഞു. മുറിയുടെ ഓരത്തേക്ക് മാറ്റി നിര്‍ത്തി തങ്ങളെ ചിവിട്ടിയെന്നും നയന്‍താര ആരോപിച്ചു.ഇതിന് ശേഷം നയന്‍താരയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നയന്‍താരയെ പൊലീസ് കൊണ്ടുപോയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിളിച്ചിരുന്നു. 

വെള്ളിയാഴ്ച താന്‍ വീട്ടിലെത്തുമ്പോള്‍ ചില പൊലീസുകാര്‍ അവിടെയുണ്ടായിരുന്നുവെന്ന് ബന്ധു സന്ദീപ് പറഞ്ഞു. തന്റെ ഫോണും മറ്റും പിടിച്ചുവേടിച്ച പൊലീസ് തന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും സന്ദീപ് കൂട്ടിച്ചേര്‍ത്തു. 

സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് നഗ്നനാക്കി മര്‍ദിച്ചെന്നും സന്ദീപ് പറയുന്നു. വെള്ളിയാഴ് വൈകുന്നേരമാണ് ഇവരെ വിട്ടയച്ചത്. വീട്ടിലെത്തിയ കുടുംബം പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചത് പെണ്‍കുട്ടിയോട് വിവരിച്ചു. 

തുടര്‍ന്ന് ഭയത്തിലായ പെണ്‍കുട്ടി രാത്രിയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക