രാജറാം മോഹന്‍ റോയ്- ഇന്ദര്‍ സിങ് പര്‍മാര്‍ 
India

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം

വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഇന്ത്യയിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജറാം മോഹന്‍ റോയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവും മദ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുമായ ഇന്ദര്‍ സിങ് പര്‍മാര്‍. രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റാണെന്നും ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചെന്നും ഇന്ദര്‍ സിങ് പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

അക്കാലത്ത് ബംഗാളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രേരണയാല്‍ മതപരിവര്‍ത്തനങ്ങളുടെ ഒരു ദുഷിച്ച കാലമായിരുന്നെന്നും രാജറാം മോഹന്‍ റോയ് ഉള്‍പ്പടെയുള്ളവരെ ബ്രിട്ടീഷ് അടിമകളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോരാടി ഗോത്രവര്‍ഗ സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിര്‍സ മുണ്ടയാണെന്നും പര്‍മാര്‍ പറഞ്ഞു.

ബിജെപി നേതാവിന്റ പരാമര്‍ശം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. സതിനിരോധനം ഉള്‍പ്പടെ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയുള്ള ദല്ലാള്‍ പണിയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചവരാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ച് ഇത്തരം അപവാദങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇദ്ദേഹം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്ത്യ കണ്ടെത്തിയത് വാസ്‌കോഡ ഗാമയായിരുന്നില്ലെന്നും ചന്ദന്‍ എന്ന വ്യാപാരിയാണെന്നും നമ്മള്‍ പഠിക്കുന്നത് തെറ്റായ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Raja Ram Mohan Roy A "British Agent": Madhya Pradesh Education Minister's Shocker

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്