ഫയല്‍ ചിത്രം 
India

ഭാര്യയ്ക്ക് ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ ഭൂമി; വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന്റെ 'സ്‌പെഷ്യല്‍ ഗിഫ്റ്റ്'

രാജസ്ഥാനില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് 'സ്‌പെഷ്യല്‍ ഗിഫ്റ്റ്' നല്‍കി ഭര്‍ത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് 'സ്‌പെഷ്യല്‍ ഗിഫ്റ്റ്' വാങ്ങി  ഭര്‍ത്താവ്. ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ ഭൂമി ഭാര്യയ്ക്ക് വാങ്ങി നല്‍കിയാണ് വിവാഹ വാര്‍ഷിക ദിനം അവിസ്മരണീയമാക്കിയത്.

അജ്മീറിലെ ധര്‍മേന്ദ്ര അനിജയാണ് എട്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ സപ്‌ന അനിജയ്ക്ക് വ്യത്യസ്ത സമ്മാനം നല്‍കിയത്.അന്നേദിവസം ഭാര്യയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനം നല്‍കണമെന്ന ചിന്തയാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ധര്‍മേന്ദ്ര അനിജ പറയുന്നു.

ഡിസംബര്‍ 24നായിരുന്നു വിവാഹവാര്‍ഷികം. 'എല്ലാവരും ഭൂമിയില്‍ ലഭിക്കുന്ന സാധനങ്ങളാണ് സമ്മാനമായി നല്‍കുന്നത്. കാര്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവയാണ് ഗിഫ്റ്റായി നല്‍കാറ്. ഇത്തവണ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. അങ്ങനെയാണ് ചന്ദ്രനില്‍ അവരുടെ പേരില്‍ ഭൂമി വാങ്ങാമെന്ന് തീരുമാനിച്ചത്' - ധര്‍മേന്ദ്ര  അനിജ പറയുന്നു.

ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ഭൂമി വാങ്ങിയത്. ഒരു വര്‍ഷം കൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. ചന്ദ്രനില്‍ ഭൂമി വാങ്ങിയ ആദ്യ രാജസ്ഥാന്‍കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് സ്വകാര്യ ഉടമസ്ഥാവകാശം സാധ്യമല്ല. ചില വെബ്‌സൈറ്റുകള്‍ വഴിയാണ് ചന്ദ്രനിലെ ഭൂമിയുടെ വില്‍പ്പന നടക്കുന്നത്. ഇതിന് പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. 2018ല്‍ നടന്‍ സുശാന്ത് സിങ് രജ്പുത്ത് ഇത്തരത്തില്‍ ഭൂമി വാങ്ങിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന