ജയ്പൂര്‍: കാമുകനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് 600 കിലോമീറ്റര്‍ വാഹനമോടിച്ച് യുവതി. 37 കാരിയായ അങ്കണവാടി സൂപ്പര്‍വൈസറായ മുകേഷ് കുമാരിയാണ് കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇത്രയും ദൂരം യാത്ര ചെയ്ത് കാമുകന്റെ വീട്ടിലെത്തിയത്. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. കാമുകിയുടെ പ്രവൃത്തി യുവാവിനെ പ്രകോപിതനാക്കി. യുവതിയെ കാറില്‍ കൊലപ്പെടുത്തി അതില്‍ തന്നെ ഇരുത്തി അപകടമരണമാണെന്ന് ചിത്രികരിക്കാന്‍ ശ്രമിക്കുകയാണ് യുവാവ് ചെയ്തത്.
രാജസ്ഥാനിലെ ജുന്‍ജുനുവിലെ അങ്കണവാടി സൂപ്പര്‍വൈസറാണ് മുകേഷ് കുമാരി. ഭര്‍ത്താവില്‍ നിന്ന് മുകേഷ് കുമാരി വിവാഹമോചനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാര്‍മറിലെ സ്‌കൂള്‍ അധ്യാപികനായ മനാറമുമായി ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടാന്‍ തുടങ്ങി. അങ്ങനെ ആ ബന്ധം വളര്‍ന്നു. മുകേഷ് കുമാരി പലപ്പോഴും 600 കിലോമീറ്റര്‍ അകലെയുള്ള ബാര്‍മറിലേയ്ക്ക് കാറില്‍ പോകുമായിരുന്നു. കാമുകനുമായി സ്ഥിരതാമസമാക്കാന്‍ യുവതി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യുവതിയുമായി ബന്ധമുള്ള സമയത്ത് മനാറാമിന്‍റെ വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുകയാണ്. വിവാഹം കഴിക്കാന്‍ യുവതി പലപ്പോഴും കാമുകനെ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത് പലപ്പോഴും വഴക്കുകള്‍ക്ക് കാരണമായി.
സെപ്തംബര്‍ 10ന് യുവതി കാറില്‍ ചോദിച്ചറിഞ്ഞ് മനാറമിന്റെ ഗ്രാമത്തിലേയ്ക്ക് പോയി. സമീപത്തുള്ളവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മനാറമിന്റെ വീട്ടിലെത്തി. അവരുടെ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞു. ഇത് യുവാവിനെ പ്രകോപിപ്പിച്ചു. ഉടന്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസുകാര്‍ അവര്‍ക്ക് കൗണ്‍സിലിങ് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു.
വൈകുന്നേരം കാറില്‍ ഒരുമിച്ചിരുന്നപ്പോള്‍ ഇരുമ്പുവടികൊണ്ട് കാമുകന്‍ യുവതിയുടെ തലയില്‍ അടിച്ചു. അപ്പോള്‍ തന്നെ യുവതി മരണത്തിന് കീഴടങ്ങി. അപകടമരണമാണെന്ന് ചിത്രീകരിക്കുന്നതിനായി മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ കിടത്തിയതിന് ശേഷം വീട്ടിലേയ്ക്ക് തിരികെ പോന്നു. പിറ്റേന്ന് രാവിലെ മനാറം തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മരണ സമയത്ത് രണ്ട് പേരുടേയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേ സ്ഥലത്ത് തന്നെയാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ മനാരം പൊട്ടിക്കരഞ്ഞു. മുകേഷ് കുമാരിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ബന്ധുക്കള്‍ വന്നതിന് ശേഷം മൃതദേഹം വിട്ടു നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates