ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിനെ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സംഗീതസംവിധായകന്‍ ഇളയരാജ, ബിസിനസുകാരനായ സോഹോ, നടിയും ബിജെപി നേതാവുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കലാരംഗത്തു നിന്നുമുള്ളവര്‍ എന്ന നിലയിലാണ് രജനികാന്ത്, ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നത്. ഇരുവരും ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയേയും അമിത്ഷായേയും പ്രകീര്‍ത്തിച്ച രജനീകാന്ത്, ഇരുവരും അര്‍ജുനനും കൃഷ്ണനുമാണെന്നാണ് വിശേഷിപ്പിച്ചത്.
നരേന്ദ്രമോദിയെ ഭരണഘടനാശില്പി ഡോ. അംബേദ്കറോട് താരതമ്യം ചെയ്ത ഇളയരാജയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് തമിഴ്‌നാട് ബിജെപി ഘടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കാലാവധിയും ഈ മാസം 24 ന് അവസാനിക്കും. ഈ ഒഴിവില്‍ തമിഴ്‌നാട്ടില്‍ നിന്നുതന്നെയുള്ള ബിജെപി നേതാവിനെയാണ് പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എച്ച് രാജ തുടങ്ങിയവരുടെ പേര് പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates