ചിത്രം: എഎൻഐ 
India

വാക്സിൻ എടുക്കുന്നവർക്ക് വമ്പൻ ഓഫർ; 50,000 രൂപയുടെ സ്​മാർട്ട്​ഫോൺ! 

ഡിസംബർ നാലിനും 10നും ഇടക്ക്​ വാക്സിൻ സ്വീകരിക്കുന്നവർക്കാണ് അവസരം

Author : സമകാലിക മലയാളം ഡെസ്ക്

രാജ്​കോട്ട്​: കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തിപ്പെടുത്താൻ ആളുകൾക്കിടയിൽ വാക്​സിനേഷൻ പ്രോൽസാഹിപ്പിക്കാൻ വമ്പൻ ഓഫറുമായി രാജ്​കോട്ട്​ നഗരസഭ. വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിക്കുന്നവരിൽ നിന്ന്​ നറുക്കെടുക്കുന്ന ​ ഒരാൾക്ക്​​ 50,000 രൂപയുടെ സ്​മാർട്ട്​ഫോൺ നൽകുമെന്നാണ്​ പ്രഖ്യാപനം. ഡിസംബർ നാലിനും 10നും ഇടക്ക്​ വാക്സിൻ സ്വീകരിക്കുന്നവർക്കാണ് അവസരം. മെഗാ വാക്​സിനേഷൻ ക്യാമ്പിലേക്ക്​ ആളുകളെ എത്തിക്കാനാണ്​ ഈ നീക്കം. 

മെഗാ വാക്​സിനേഷൻ ഡ്രൈവിന്റെ  ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ പേർക്ക്​ വാക്​സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന്​ 21,000 രൂപയും നൽകും. രാജ്​കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും