മോദിക്ക് രാഖി കെട്ടുന്ന പാകിസ്ഥാന്‍ സഹോദരി ക്വാമര്‍ ഫയല്‍
India

രക്ഷാബന്ധന്‍ ആശംസകളുമായി മോദി; സ്‌പെഷ്യല്‍ രാഖിയുമായി പാകിസ്ഥാനി സഹോദരി

ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്‌സില്‍ കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹോദരീ സഹോദരന്‍മാര്‍ തമ്മിലുള്ള അപാരമായ സ്‌നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍ ഉത്സവമെന്ന് മോദി പറഞ്ഞു. ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്‌സില്‍ കുറിച്ചു

രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 19ന് ഇത്തവണയും മോദിക്ക് പാകിസ്ഥാന്‍ സഹോദരി ക്വാമര്‍ ഷേഖ് ആണ് രാഖി കെട്ടുന്നത്. മുപ്പതാം തവണയാണ് ക്വാമര്‍ മോദിക്ക് രക്ഷാബന്ധന്‍ കെട്ടുന്നത്. അവര്‍ തന്നെ സ്വന്തമായി നിര്‍മിച്ച രക്ഷാബന്ധനാണ് മോദിക്ക് കെട്ടിക്കൊടുക്കുക. ധാരാളം രാഖികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് മോദിക്ക് സമ്മാനിക്കും. ഇത്തവണ മുപ്പതാം വര്‍ഷമായതുകൊണ്ട് സ്‌പെഷ്യല്‍ രാഖിയാകും മോദിക്ക് കെട്ടുക. ഇത്തവണ വെല്‍വറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുത്തുകളും കല്ലുകളും തുടങ്ങി ചില അലങ്കാരങ്ങളുമുണ്ട്.

കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാക്കൊല്ലവും മോദിയെ നേരില്‍ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാല്‍ 2020 മുതല്‍ 2022 വരെ മൂന്നുവര്‍ഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗരേഖകളും കാരണമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലെത്തി മോദിക്ക് രാഖി കെട്ടിക്കൊടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കറാച്ചിയിലെ മുസ്ലിം കുടുംബത്തിലെ അംഗമാണ് ക്വാമര്‍ ഷേഖ്. 1981ല്‍ മൊഹ്‌സിന്‍ ഷേഖ് എന്നയാളെ വിവാഹം കഴിച്ചു. പിന്നാലെ ഇന്ത്യയില്‍ താമസം തുടങ്ങി. 1990ല്‍ അന്നത്തെ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന ഡോ. സ്വരൂപ് സിങ് വഴിയാണ് മോദിയുമായി അടുപ്പമുണ്ടായത്. ഗവര്‍ണറെ ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടിരുന്നു. കൂട്ടത്തില്‍ നരേന്ദ്രമോദിയുമുണ്ടായിരുന്നു. അന്ന് തന്നെ പരിചയപ്പെടുത്തുമ്പോള്‍ മോദിയോട് ഗവര്‍ണര്‍ പറഞ്ഞത് താന്‍ അദ്ദേഹത്തിന്റെ മകളെപ്പോലെയാണെന്നാണ്. ഇതുകേട്ടപാടെ ക്വമാര്‍ തന്റെ സഹോദരിയാണ് എന്ന് മോദി പറഞ്ഞു. അന്നു തുടങ്ങിയ ബന്ധമാണെന്ന് ക്വാമര്‍ പറഞ്ഞു.

ആദ്യം കണ്ട സമയത്ത് അദ്ദേഹം സംഘ് പ്രവര്‍ത്തകനായിരുന്നു. താങ്കള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകും, അതിനായി താന്‍ പ്രാര്‍ഥിക്കാറുണ്ട് എന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീടൊരു സാഹചര്യത്തില്‍, അദ്ദേഹം മുഖ്യമന്ത്രി ആയതിനു ശേഷം സഹോദരനു വേണ്ടിയുള്ള എന്റെ പ്രാര്‍ഥന ഫലം കണ്ടു എന്ന് നേരിട്ട് പറഞ്ഞു. മോദി പ്രധാനമന്ത്രിയാകണം എന്നതായിരുന്നു പിന്നീടുള്ള പ്രാര്‍ഥന. അതും ദൈവം കൈക്കൊണ്ടു. മൂന്നാം വട്ടവും അദ്ദേഹം പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷം എന്നാണ് ക്വാമര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT