അയോധ്യയിലെ ലതാമങ്കേഷ്‌കര്‍ ചൗക്കില്‍ ഒത്തുകൂടിയ ഭക്തര്‍/ പിടിഐ 
India

രാമക്ഷേത്ര പ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ച്  15 സംസ്ഥാനങ്ങള്‍ 

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളില്‍ പൂര്‍ണ അവധിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി:  അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന നാളെ 15 സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളില്‍ പൂര്‍ണ അവധിയാണ്. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയാണ് അവധി.

കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുന്നതുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.അതിഥികള്‍ രാവിലെ മുന്‍പായി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11.30 മുതല്‍ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. നൂറുക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്.വിഗ്രഹത്തിന്റെ ചിത്രം പുറത്തായതില്‍ അന്വേഷണംപ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT