കങ്കണ റണാവത്ത്/ ഫയല്‍ 
India

ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ പോലെ; ഹിന്ദുക്കളുടെ മുഖ്യ ആരാധനാലയമായി അയോധ്യ മാറും: കങ്കണ

ലോകത്തിന് മുന്നില്‍ സതാതന സംസ്‌കാരത്തിന്റെ ചിഹ്നമായി രാമക്ഷേത്രം മാറുമെന്ന് കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ എന്ന പോലെ ഇന്ത്യയിലെ ഹിന്ദുക്കളുടെ മുഖ്യ ആരാധനാലയമായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് നടി കങ്കണ റണാവത്ത്. ഇത് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീകമായി മാറും. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതെന്നും നടി കങ്കണ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാണിച്ച ഇച്ഛാശക്തിയാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്. ലോകത്തിന് മുന്നില്‍ സനാതന സംസ്‌കാരത്തിന്റെ ചിഹ്നമായി രാമക്ഷേത്രം മാറുമെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു. 

രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതോടെ, രാജ്യത്തെ ഹിന്ദുക്കളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് സഫലമാകുന്നത്. അയോധ്യയുമായി ബന്ധപ്പെട്ട് താന്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി. അയോധ്യയുമായി ബന്ധപ്പെട്ട് തിരക്കഥയും തയ്യാറാക്കി. പുതിയ ചിത്രമായ തേജസില്‍ രാമക്ഷേത്രത്തിന് സുപ്രധാന പങ്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT