ഫയല്‍ ചിത്രം 
India

സംശയാസ്പദമായ നിലയില്‍ ചാക്ക്, തുറന്നു നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ നാല് വയസുകാരി; ഒരാള്‍ അറസ്റ്റില്‍, അന്വേഷണം 

വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തി 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാല് വയസുകാരിയെ അബോധാവസ്ഥയില്‍ ചാക്കിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗീക പീഡനത്തിന് ഇരയായതായികണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. 

ഞായറാഴ്ച നാട്ടുകാരില്‍ ചിലരാണ് സംശയാസ്പദമായി ചാക്ക് കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ചാക്ക് തുറന്നപ്പോഴാണ് കുട്ടി അബോധാവസ്ഥയില്‍ ഉള്ളത് കണ്ടത്. ഉടന്‍തന്നെ കുട്ടിയുമായി ആശുപത്രിയില്‍ എത്തികയായിരുന്നു. 

വിവിധ പൊലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ കൈമാറിയതിനെത്തുടര്‍ന്ന് ഭയന്ദര്‍ സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോൗകല്‍ പരാതി ലഭിച്ചതായി വിവരം കിട്ടിയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ഭയന്ദര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT