Jagdeep Dhankhar  
India

ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറി; കേന്ദ്രം ഇംപീച്ച് ചെയ്യാന്‍ തുനിഞ്ഞു; ധന്‍കറിന്റെ രാജിയില്‍ ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍

ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലും ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായതായും ഗുരുമൂര്‍ത്തി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് എതിരെ ഇംപീച്ച്‌മെന്റിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നതായി ആര്‍എസ്എസ് സൈദ്ധാന്തികന്റെ വെളിപ്പെടുത്തല്‍. ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലും ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായതായും ഗുരുമൂര്‍ത്തി പറഞ്ഞു. അതിനാലാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് എസ് ഗുരുമൂര്‍ത്തി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജിവയ്ക്കണമെന്ന് പറയാനും അവകാശമുണ്ടെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. അനാരോഗ്യമെന്ന് വിശദീകരിച്ചാണ് ജഗ്ദീപ് ധന്‍കര്‍ രാജി നല്‍കിയത്. ഉപരാഷ്ട്രപതി പദം ഒഴിഞ്ഞ ശേഷം പരസ്യപ്രസ്താവകള്‍ ഒന്നും അദ്ദേഹം നടത്തിയിരുന്നില്ല.

ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ജഗ്ദീപ് ധന്‍കറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Reason behind Jagdeep Dhankhar's resignation as Vice President: RSS ideologue reveals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT