ചിത്രം: എഎന്‍ഐ  
India

'ഇമ്രാന്‍ ഖാനുമായി ബന്ധം, പാകിസ്ഥാന്‍ സൈനിക മേധാവിയുമായി സൗഹൃദം'; സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്ന് അമരീന്ദര്‍

സമകാലിക മലയാളം ഡെസ്ക്


ഛണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് എതിരെ രൂക്ഷ പ്രതികരണവുമായി രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദുവിന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ബന്ധമുണ്ട്. പാകിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വ സിദ്ദുവിന്റെ സുഹൃത്താണ്. ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണ്.'- അദ്ദേഹം പറഞ്ഞു. 

രാജ്യസുരക്ഷയ്ക്ക് വേണ്ടി നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കുന്നതിനെ താന്‍ എതിര്‍ക്കുമെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു. രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോള്‍ 'സോറി' എന്നാണ് പറഞ്ഞതെന്നും അമരീന്ദര്‍ പറഞ്ഞു. 

അമരീന്ദറിന്റെ രാജിയ്ക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാ്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി യോഗം പ്രമേയം പാസാക്കി. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. അമരീന്ദര്‍ സിങ്ങിന്റെയും നവ്‌ജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ പുറത്തുപോക്ക്.

ഭൂരിപക്ഷം എംഎല്‍എമാരും സിദ്ദുവിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരീന്ദറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഇനിയും ഗ്രൂപ്പു പോരു തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT