ഐജാസ് അഹമ്മദ് 
India

മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു

ചികിത്സയിലായിരുന്ന അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്.

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു. 86 വയസായിരുന്നു. ചികിത്സയിലായിരുന്ന അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്.

യുഎസ്, കാനഡ ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചിരുന്നു. 2017 മുതല്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ വെബ്‌സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ്റ്റ്, ഫ്രണ്ട് ലൈന്‍ മാഗസിന്റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

വീണ്ടും തോൽവി, പഞ്ചാബ് എഫ്‌സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്

കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ച് ആഢംബര ജീവിതം; രണ്ട് യുവാക്കള്‍ പിടിയില്‍

'പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മറുപടിയുമായി മോദി

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടെത്തും, മഹാറാലിയില്‍ പങ്കെടുക്കും

SCROLL FOR NEXT